ചെങ്ങന്നൂർ: കേരള സ്റ്റേറ്റ് പോലീസ് പെൻഷനേഴ്സ് വെൽഫയർ അസോസിയേഷൻ്റെ ചെങ്ങന്നൂർ യൂണിറ്റ് സമ്മേളനം ചെങ്ങന്നൂർ അങ്ങാടിക്കൽ എസ് സി ആർ വി സ്കൂൾ ഓഡിറോറിയത്തിൽ നടക്കും.
രാവിലെ 9 ന്
യൂണിറ്റ് പ്രസിഡന്റ്
ഡി. അശോക് കുമാർ
പതാക ഉയർത്തും.
യൂണിറ്റ് എക്സികൂട്ടീവ് കമ്മറ്റിയംഗം
അഡ്വ. ......
ചെങ്ങന്നൂർ: കുട്ടികളിലെ കായിക ക്ഷമത വർദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടുകൂടി എംഎൽഎയുടെ ആസ്തി വികസന ഫണ്ടും കായിക വകുപ്പ് പ്ലാൻ ഫണ്ടും വിനിയോഗിച്ച് പെണ്ണുക്കര ഗവ. യുപി സ്കൂളിൽ നിർമ്മിച്ച ഹെൽത്തി കിഡ്സ് പ്രീ ഫാബ് സെന്റർ മന്ത്രി സജി ചെറിയാൻ ഉദ്ഘാടനം ചെയ്തു. ......
ചെങ്ങന്നൂർ : വിദ്യാഭ്യാസ മേഖലയിലെ ആധുനികവൽക്കരണത്തിന്റെ ഭാഗമായി എം.എൽ.എ യുടെ പ്രത്യേക വികസന പദ്ധതി 2025-26 മുഖേന കോടുകുളഞ്ഞി സി.എം.എസ് യു.പി സ്കൂളിന് അനുവദിച്ച ഐ.ടി. ലാബിന്റെയും സ്മാർട്ട് ക്ലാസ്സ് റൂമിന്റെയും ഉദ്ഘാടനം കേരള ഫിഷറീസ് കലാസംസ്കാരിക യുവജനകാര്യ വകുപ്പ് മന്ത്രി സജി ചെറിയാൻ നിർവഹിച്ചു. ......
ദോഹ: രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ അനുഭവപ്പെട്ട കനത്ത മൂടൽമഞ്ഞിനെ തുടർന്ന് മൊബൈൽ ഫോണുകളിൽ ലഭിച്ച അടിയന്തര മുന്നറിയിപ്പ് സന്ദേശങ്ങളെക്കുറിച്ച് വിശദീകരണവുമായി ആഭ്യന്തര മന്ത്രാലയം. പൊതുജന സുരക്ഷാ സംവിധാനത്തിന്റെ കാര്യക്ഷമത പരിശോധിക്കുന്നതിന്റെ ഭാഗമായാണ് ഈ സന്ദേശങ്ങൾ അയച്ചതെന്ന് മന്ത്രാലയം വ്യക്തമാക്കി. ......
ദോഹ: വിശുദ്ധ റമദാൻ മാസത്തിൽ റോഡുകളിലെ തിരക്ക് പരിഗണിച്ച് ഡ്രൈവർമാർ അതീവ ജാഗ്രത പാലിക്കണമെന്ന് ആഭ്യന്തര മന്ത്രാലയം നിർദ്ദേശിച്ചു. ഇഫ്താറിന് മുൻപുള്ള തിരക്കുകളിൽ അമിതവേഗതയിൽ വാഹനം ഓടിക്കുന്നത് ഒഴിവാക്കണം. ......
ദോഹ: മിഡിൽ ഈസ്റ്റിലെയും ആഫ്രിക്കയിലെയും ഏറ്റവും വലിയ സാമ്പത്തിക സ്ഥാപനമായ ക്യുഎൻബി (QNB) ഗ്രൂപ്പിന്റെ പുതിയ ആഗോള ബ്രാൻഡ് അംബാസഡറായി മൊറോക്കോയുടെയും പിഎസ്ജിയുടെയും സൂപ്പർ താരം അഷ്റഫ് ഹക്കിമിയെ നിയമിച്ചു. ഈ പങ്കാളിത്തത്തിന്റെ ഭാഗമായി ക്യുഎൻബിയുടെ പുതിയ റമദാൻ പരസ്യചിത്രത്തിലും ഹക്കിമി വേഷമിടും. ......
ദോഹ: ആഗോള വിപണിയിലെ വിലക്കയറ്റവും സാമ്പത്തിക മാറ്റങ്ങളും തുടരുമ്പോഴും ഖത്തറിലെ സ്വർണ്ണ വിപണിയിൽ റമദാൻ സീസൺ ഉണർവ്വ് നൽകുന്നു. നിക്ഷേപകരേക്കാൾ ഉപഭോക്താക്കളാണ് വിലയിലെ ചെറിയ മാറ്റങ്ങളോടും പെട്ടെന്ന് പ്രതികരിക്കുന്നത്. ......
ദോഹ: പരിശുദ്ധ റമദാൻ മാസത്തിന്റെ വരവറിയിച്ച് രാജ്യത്തെ വിവിധ ജയിലുകളിൽ കഴിയുന്ന തടവുകാർക്ക് ഖത്തർ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽ താനി പൊതുമാപ്പ് പ്രഖ്യാപിച്ചു. വ്യാഴാഴ്ചയാണ് ഇത് സംബന്ധിച്ച ഔദ്യോഗിക ഉത്തരവ് അമീരി ദിവാൻ പുറപ്പെടുവിച്ചത്.
എല്ലാ വർഷവും റമദാൻ, ദേശീയ ദിനം തുടങ്ങിയ വിശേഷ അവസരങ്ങളിൽ തടവുകാർക്ക് ശിക്ഷാ ഇളവ് നൽകുന്ന അമീറിന്റെ കാരുണ്യ നടപടിയുടെ (Amiri Gesture) ഭാഗമായാണിത്. ......
ദോഹ:ഗാസയുടെ പുനരുദ്ധാരണത്തിനും പശ്ചിമേഷ്യയിൽ ശാശ്വത സമാധാനം ഉറപ്പാക്കുന്നതിനുമായി രൂപീകരിച്ച അന്താരാഷ്ട്ര സമാധാന കൗൺസിലിന് ഖത്തർ 100 കോടി യുഎസ് ഡോളർ സഹായം വാഗ്ദാനം ചെയ്തു. വാഷിംഗ്ടണിൽ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ അധ്യക്ഷതയിൽ ചേർന്ന കൗൺസിലിന്റെ ആദ്യ യോഗത്തിലാണ് ഖത്തർ പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ അബ്ദുൽറഹ്മാൻ അൽ താനി ഈ വൻതുക പ്രഖ്യാപിച്ചത്. ......
കൊച്ചി: മറ്റ് തൊഴിൽ മേഖലകളിൽ നിന്നും വ്യത്യസ്തമായി നിർമ്മിത ബുദ്ധിയുടെ വരവോടെ കാർഷിക മേഖലയിൽ തൊഴിലവസരങ്ങൾ വർദ്ധിക്കുമെന്ന് കൊച്ചിയിൽ സമാപിച്ച അഗ്രി നെക്സ്റ്റ് ഉച്ചകോടി അഭിപ്രായപ്പെട്ടു. സംസ്ഥാന സർക്കാരിന്റെ കേര പ്രോജക്ടിനു കീഴിൽ കേരള സ്റ്റാർട്ടപ്പ് മിഷൻ, കൃഷിവകുപ്പ്, ലോക ബാങ്ക് എന്നിവർ സംയുക്തമായാണ് ഉച്ചകോടി സംഘടിപ്പിച്ചത്.
ഉച്ചകോടിയിൽ പങ്കെടുത്ത വിവിധ കാർഷികോത്പാദക സംഘങ്ങ (എഫ് പി ഒ) ളുമായി 50സ്റ്റാർട്ടപ്പുകൾ കരാറിൽ ഏർപ്പെട്ടു.
കാര്‍ഷികമേഖലയില്‍ കൂടുതല്‍ നിക്ഷേപം വരുന്നതിനും വൈവിധ്യമാര്‍ന്ന വിളകള്‍ കൃഷി ചെയ്യുന്നതിനും സാങ്കേതിക വിദ്യയുടെ ഉപയോഗം സഹായിക്കുമെന്ന് ഉച്ചകോടി ഉദ്ഘാടനം ചെയ്തുകൊണ്ട് കേരള പ്രൊജക്ട് ഡയറക്ടര്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. ......